ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണല്ലോ നമ്മുടെ റംബൂട്ടാനും മാവുമൊക്കെ പൂത്തുതളിരിട്ടിരിക്കുന്നത്. പൂക്കാന്‍ കാണിച്ച അതേ ശ്രദ്ധ തന്നെ പൂവ് കായായി വളരാനും വേണം. റംബൂട്ടാന് വെള്ളം കുറച്ച് സ്ട്രെസ് കൊടുത്ത് കായിപ്പിച്ചെടുക്കുന്ന രീതിയായിരുന്നു പലരും തുടര്‍ന്നിരുന്നത്. എന്നാല്‍ നിലവിലെ കാലാവസ്ഥവ്യതിയാനത്തില്‍ റംബൂട്ടാനും മാവിനും പൂവിട്ടാലും വെളളം കൊടുക്കാന്‍ മടിക്കരുതെന്നാണ് ഞങ്ങള്‍ക്ക് പലരോടും സംസാരിച്ചപ്പോഴും ഞങ്ങളുടെ അനുഭവത്തിലും ബോധ്യമായിട്ടുള്ളത്. മറിച്ചുളള രീതികളും തെറ്റല്ല . പ്രായമായ മൂന്നുവര്‍ഷം കഴിഞ്ഞ ഒരു റംബൂട്ടാന്‍ ചെടിക്ക് ദിവസം അമ്പതുലീറ്റര്‍ വെള്ളമെങ്കിലും കൊടുക്കണമെന്നതാണ് കണക്ക്..സ്ഥലത്തിന്‍റേയും ചൂടിന്‍റേയും വ്യത്യാസത്തിനനുസരിച്ച് മാറ്റം വരുത്താം. പൂ പരമാവധി പിടിച്ചുകിട്ടാന്‍ പൊട്ടാഷ് അടങ്ങിയവളങ്ങള്‍ കൊടുക്കുന്നത് നല്ലതാണ്. കായപിടിക്കാനും വലിപ്പമുണ്ടാകാനും വേഗത്തില്‍ ഫലം കിട്ടുന്നതാണ് സ്പ്രേ ചെയ്യുന്ന രീതികള്‍ . ജൈവ രീതിയിലാണ് ചെറിഗാര്‍ഡനില്‍ കൃഷികള്‍ പരിപാലിക്കുന്നത്. ഗ്രീന്‍ പ്ലാനറ്റ് കമ്പനിയുടെ ഫ്രൂട്ടര്‍ മൂന്ന് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി പൂക്കളില്‍ സ്പ്രേ ചെയ്യുന്നത് മികച്ച ഫലം കാണിക്കുന്നുണ്ട്. ചെടികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാദിവസവും നിരീക്ഷിക്കുക. പൂവില്‍ കൂടുകൂട്ടുന്ന ജീവികളേയും ഉറുമ്പുകളേയും തുരത്താനും സോപ്പുവെള്ളം, വേപ്പെണ്ണ, കഞ്ഞിവെള്ളം പുളിപ്പിച്ചത്, മുളക് മിക്സില്‍ അടിച്ച് വിനാഗിരിയും ഹാന്‍ഡ് വാഷും ചേര്‍ത്ത് സ്പ്രേ ചെയ്യുകയോ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക..നല്ലൊരു റംബൂട്ടാന്‍ വിളവും മാമ്പഴക്കാലവും സാധ്യമാകട്ടെ ഇക്കൊല്ലവും