കായ്ച്ചു നില്‍ക്കുന്ന പഴച്ചെടികള്‍ക്കാണ് ഡിമാന്‍ഡ്. അതിന് കാരണവുമുണ്ട്. പല് സ്ഥലങ്ങളില്‍ നിന്നും റോഡരികില്‍ നിന്നുമൊക്കെ മേല്‍വിലാസം ഇല്ലാത്ത പഴച്ചെടികള്‍ വാങ്ങിവെച്ച്് കബളിപ്പിക്കപ്പെട്ടവരാണ് ഭൂരിഭാഗവും. അടുത്ത വര്‍ഷം കായ്ക്കും എന്നൊക്കെ പറഞ്ഞ് കുരുമുളപ്പിച്ച റംബൂട്ടാന്‍ തൈ തൈ ഒക്കെ കൊടുത്തുവിട്ട എത്രയോ വിരുതന്‍മാര്‍. പ്രതീക്ഷയോടെ വീട്ടില്‍ കൊണ്ട് പോയി നട്ട് വളമിട്ടും നനച്ചും കാത്തിരുന്നാലും കായ് മാത്രം ഉണ്ടാകില്ല. ഇങ്ങനെ അനുഭവം ഇല്ലാത്തവര്‍ ഉണ്ടാകില്ല. അതുകൊണ്ടാണ് ആരില്‍ നിന്ന് തൈ വാങ്ങുന്നു എന്നത് ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ട്ാണ് കായ്ച്ചു നില്‍ക്കുന്ന തൈകള്‍ വാങ്ങിയാല്‍ ചതിക്കപ്പെടില്ല എന്ന ചിന്ത നമുക്ക് ഉണ്ടായത്. പക്ഷേ ചെറിയ ചെടികളില്‍ കായ കണ്ട് വാങ്ങിയാലും ചെടി വളരുന്നത് വരെ അതില്‍ കായ പിടിപ്പിക്കാതെ നോക്കുക കൂടി വേണം. ചെറിയ പ്ലാവോ മാവോ റംബൂട്ടാനോ ഒക്കെ ആണെങ്കില്‍ ആദ്യവര്‍ഷങ്ങളില്‍ ഉണ്ടാകുന്ന പൂ ഒടിച്ചു കളയുന്നത്. അപ്പോള്‍ ചെടി നന്നായി വളരും. പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രം ഫലങ്ങള്‍ എടുക്കുക..ഒരു ചെടിക്ക് മൂന്നു വര്‍ഷം വരെ കാര്യമായ ടെന്‍ഷന്‍ കൊടുക്കാതെ വളരാന്‍ വിടുകയാണ് വേണ്ടത്. അതുകൊണ്ട് മാവിലും റംബൂട്ടാനിലും പൂവിട്ടാലും വിഷമത്തോടെ ആണെങ്കിലും ആ പൂ കട്ട് ചെയ്ത് കളയുക. അവിടെ പൂതിയ നാമ്പുകള്‍ വന്ന് അടുത്ത വര്‍ഷം മുതല്‍ നിങ്ങള്‍ക്ക് ഇരട്ടിയിലേറെ വിളവുകിട്ടും. ചെടി നന്നായി വളരുകയും ചെയ്യും. മാവും റംബൂട്ടാനുമൊക്കെ പൂക്കുന്ന സമയമാണ്. ചെടിക്ക് ആ പഴത്തെ താങ്ങാനുള്ള ആരോഗ്യം ആയിട്ടില്ലെങ്കില്‍ നുള്ളാന്‍ മടിക്കരുത്. ചെടിയാണ് നമ്മുടെ സമ്പത്ത് .ഇത്തവണ കിട്ടുന്ന പത്തുമാങ്ങയേക്കാള്‍ അടുത്തവര്‍ഷം കിട്ടുന്ന അമ്പത് മാങ്ങയാണ് നല്ലത്. പൂ കാണുന്ന സമയത്തുതന്നെ നുള്ളുന്നതാണ് നല്ലത്. അപ്പോള്‍ ചെടിയുടെ പിന്നീടുള്ള ശ്രദ്ധ വളര്‍ച്ചയിലേക്ക് കേന്ദ്രീകരിക്കും. ചെടിക്ക് പ്രായമായോ എന്ന സംശയം ഉണ്ടെങ്കില്‍ ചെറിഗാര്‍ഡന്് ഒരു ഫോട്ടോ അയച്ചു തന്നാല്‍ കൃത്യമായ മറുപടി നല്‍കുന്നതായിരിക്കും. ഓര്‍ക്കുക, പ്രായമായില്ലെങ്കില്‍ ചെടിയുടെ പൂ നുള്ളുക തന്നെ വേണം കുറച്ച് സങ്കടം ഉണ്ടെങ്കിലും ..