കടുത്ത വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുകയാണ് പ്രകൃതി. ചൂട് വരും ദിവസങ്ങളില്‍ കൂടിക്കൂടി വരും. ജലാശയങ്ങള്‍ വറ്റിത്തുടങ്ങുന്നു. നമുക്ക് ജപ്പാന് വെള്ളവും വാട്ടര്‍അതോറിട്ടി വെള്ളവും ആശ്വാസമാകും..പക്ഷേ പാവം പക്ഷികളും അണ്ണാനും മറ്റ് ജീവികളും എന്ത് ചെയ്യും. അതുനമുക്കും വീട്ടുമുറ്റത്ത് ഒരു പാത്രത്തില്‍ ശുദ്ധജലം അവര്‍ക്കായി തയാറാക്കി വെക്കാം..അവരും കുടിക്കട്ടെ .കുളിക്കട്ടെ…പ്രകൃതിവിഭവങ്ങള്‍ അവര്‍ക്കുകൂടി അവകാശപ്പെട്ടതാണല്ലോ..ചെറിഗാര്ഡന് ഫാമിലെ പലസ്ഥലത്തും വെള്ളം വെച്ചുകഴിഞ്ഞു..ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് പോലും ഒരു കപ്പ് വെള്ളം അവര്‍ക്കായി കരുതാം. പക്ഷിക്കൊരുതുള്ളി വെള്ളം എന്നൊരു ക്യാപെയിന് ചെറിഗാര്ഡന് തുടക്കമിടുകയാണ്..നമ്മുടെ എല്ലാവരുടേയും വീട്ടുമുറ്റത്ത് സാധ്യമായ ഒരു പാത്രത്തില്‍ വെള്ളം നിറച്ച് ഒരു ഫോട്ടോ ഗ്രൂപ്പുകളില്‍ ഇടുക.അങ്ങനെ പ്രകൃതിക്കൊപ്പമെന്ന് നമുക്ക് അഭിമാനിക്കാം. അതില്‍ പക്ഷികള്‍ വെള്ളം കുടിക്കാനെത്തുന്ന ഫോട്ടോകളും ഷൂട്ട് ചെയ്ത് ഇടാന്‍ മറക്കരുത്..ഏറ്റവും നല്ലൊരു ചിത്രത്തിന് (ഫോട്ടോയോ വീഡിയോയോ ആകാം. ) ചെറിഗാര്ഡന്റെ ഒരു സമ്മാനം നിങ്ങളെ തേടിയെത്തുന്നതാണ്. അപ്പോള്‍ ഇന്നുതന്നെ ചലഞ്ചിന്റെ ഭാഗമാകാം നമുക്ക് ..വേഗം വെള്ളം നിറയ്ക്കൂ അവര്‍ ദാഹമകറ്റട്ടെ…