₹0.00

No products in the cart.

Free shipping on any purchase of ₹300 or more!

contact@cherrygardenfarm.com

+91 62826 23331

₹0.00

No products in the cart.

ഓറഞ്ചുകളിലെ വീരൻ ഇവൻ തന്നെ

More articles

മഹാരഷ്ട്രയിലെ നാഗ്‌പൂർ ജില്ലയിൽ കൃഷിചെയ്തുവരുന്ന ഒരു പ്രാദേശിക ഇനം ഓറഞ്ചാണ് നാഗ്‌പൂർ ഓറഞ്ച്. “ഇന്ത്യയുടെ ഓറഞ്ച് തോട്ടം” എന്നു പേരുകേട്ട നാഗ്‌പൂരിലെ ഏറ്റവും മനോഹരവുമായ കാഴ്ച്ചയും ഇവിടുത്തെ ഓറഞ്ച്‌ തോട്ടങ്ങൾ തന്നെ.കാലാവസ്ഥ കൃത്യമായൽ വിളവെടുപ്പ്‌ കൂടും. രണ്ട്‌ സീസണുകളിലായാണു ഓറഞ്ച്‌ വിളവെടുപ്പ്‌ നടക്കുന്നത്‌. ഓഗസ്റ്റ്‌ മുതൽ ജനുവരി വരെ ഓറഞ്ചിന്റെ ആദ്യ സീസണാണ്. ഫെബ്രുവരി പകുതി മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്‌.

ഇന്നുപല പ്രമുഖ വിപണികളിലും നാഗ്‌പൂർ ഓറഞ്ച്‌ ആണു മുന്നിട്ടുനിക്കുന്നതും. ഒരു പ്രത്യേക വ്യാവസായിക ഉൽപ്പന്നത്തിന്റെ, അതിന്റെ ദേശപരമായ സവിശേഷതകളാലോ, ഭൂമിശാസ്ത്രപരമായ സവിശേഷതകളാലോ, പരമ്പരാഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിക്കാണു ഭൂപ്രദേശസൂചകം അല്ലെങ്കിൽ ഭൂശാസ്ത്രസൂചകോൽപ്പന്നങ്ങൾ എന്നു പറയുന്നത്‌. മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങൾക്കുമാണ് പ്രദേശത്തിന്റെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്‌. ഈ ഇനത്തിൽ അംഗീകാരം ലഭ്യമായ ഫലസസ്യമാണു നാഗ്‌പൂർ ഓറഞ്ച്‌. 2014 ഏപ്രിലോടെയാണു നാഗ്‌പൂർ ഓറഞ്ചിന് ഭൂസൂചികാപദവി ലഭിച്ചത്‌.

ബഡ് ചെയ്തതും ലയർ ചെയ്തതുമായ നാഗ്പൂർ കമല ഓറഞ്ചിന്റെ തൈകൾ പെട്ടെന്ന് തന്നെ കായ് ഫലം തരുന്നു ..കേരളത്തിലെ കാലാവാസ്ഥയിലും മികച്ച ഫലം നൽകി വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest