₹0.00

No products in the cart.

Free shipping on any purchase of ₹300 or more!

contact@cherrygardenfarm.com

+91 62826 23331

₹0.00

No products in the cart.

കണ്ണൂരിൽ നിന്നൊരു കൃഷി കൂട്ടായ്മ…

More articles

 

ഇന്നത്തെ ജീവിതശൈലി രോ​ഗങ്ങൾക്ക് പ്രധാന കാരണം മാർക്കറ്റിലെത്തുന്ന രാസവസ്തുക്കൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളുമാണ്. നല്ല ആരോ​ഗ്യത്തിന് നല്ല ഭക്ഷണം എന്ന ചിന്ത പുതിയ തലമുറ ഏറ്റെടുത്തുകഴിഞ്ഞു. അത്കൊണ്ട്തന്നെ ഇന്ന് എല്ലാവീടുകളിലും ഒരു കുഞ്ഞ് അടുക്കളത്തോട്ടവുമുണ്ട്. എങ്കിലും കൃഷി എന്നത്, അത് വലുതോ ചെറുതോ ആകട്ടെ , ആത്മസമർപ്പണമാണ്. കൃഷിചെയ്യുന്നവർക്ക് കൃത്യമായ ഉപദേശവും സഹായവും നൽകാൻ ഒരു കൂട്ടായ്മ കൂടെയുണ്ടെങ്കിലോ…
‌ ജൈവകൃഷിയെ പ്രോത്സാഹിപ്പിച്ച് എല്ലാവരേയും കൃഷിയിലേക്ക് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിനായി കണ്ണൂര്‍ ഇരിട്ടിയിലെ ചെറിഗാര്‍ഡന്‍ ഫാമിൽ ഒരു കൃഷി ക്കൂട്ടായമ പ്രവർത്തിക്കുന്നുണ്ട്..നല്ല ശുദ്ധമായ പച്ചക്കറികളും പഴങ്ങളുമൊക്കെ വീട്ടുമുറ്റത്ത് നല്ലവിളവോടെ വളര്‍ത്താനുള്ള എല്ലാപിന്തുണയും ഇവർ കർഷകർക്ക്നല്‍കുന്നുണ്ട്.. ഹ്രൈബ്രിഡ് വിത്തുകള്‍ തിരഞ്ഞെടുത്ത് നല്‍കുന്നതുമുതല്‍ ക്വാളിറ്റിയുള്ള ഗ്രോബാഗുകളും മറ്റ് കൃഷിക്ക് ആവശ്യമായ എല്ലാസാധനങ്ങളും ആവശ്യനുസരണം ചെറി​ഗാർ​ഡൻ എത്തിച്ചുതരും. ഫാമില്‍ തന്നെ തയാറാക്കിയ എല്ലാ സൂക്ഷമ മൂലകങ്ങളും ചേര്‍ത്ത ഗ്രീന്‍ ഗ്രാസ് വളം പച്ചക്കറി നടുന്ന എല്ലാകര്‍ഷകര്‍ക്കും ഒരു സഹായമാണ്. ചെടികളെ രോഗബാധയില്‍ നിന്ന് തടഞ്ഞ് അത്ഭുതകരമായ വളര്‍ച്ചയും വിളവും നൽകാൻ ഈ ഗ്രീന്‍ ഗ്രാസിന് സാധിക്കുന്നുണ്ട്..കേരളത്തില്‍ രണ്ടായിരത്തിലധികം പച്ചക്കറിത്തോട്ടങ്ങളിലാണ് ​ഗ്രീൻ ​ഗ്രാസ് ഉപയോഗിച്ചതിനെ തുടർന്ന് മികച്ച ഫലം ലഭിക്കുന്നത്. ഇത് കൂടാതെ വിത്തുമുളപ്പിക്കാനുളള ചകിരി കംബോസ്റ്റും പിഎച്ച് ന്യൂട്രല്‍ ആക്കാനുള്ള കടല്‍പച്ചകക്കപ്പൊടിയും ഇവിടെ നിന്ന് ലഘിക്കും..കൃഷി ചെയ്യാന്‍ നല്ലമണ്ണ് ലഭിക്കാത്തവരാണെങ്കില്‍ അതിനും ചെറി​ഗാർഡനിൽ വഴിയുണ്ട്. അഞ്ച് മികച്ച മിക്സുകൾ ചേര്‍ത്ത പോട്ടിങ് മിക്സ് ഇവർ നിങ്ങളുടെ വീട്ടിൽ എത്തിച്ച് ചെരും..ഇത് കൂടാതെ എല്ലാ പഴച്ചെടികളുടേയും വലിയൊരു നഴ്സറിയും കണ്ണൂരില്‍ ചെരിഗാര്‍ഡനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest