₹0.00

No products in the cart.

Free shipping on any purchase of ₹300 or more!

contact@cherrygardenfarm.com

+91 62826 23331

₹0.00

No products in the cart.

ആരോ​ഗ്യ ​ഗുണങ്ങളേറേ; വീട്ടിൽ നട്ടുവളത്താം ജാർവി റെഡ് പേരയ്ക്ക!!

More articles

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, അയേൺ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക തന്നെ പലതരമുണ്ട്. ഇതിൽ ചുവന്നപേരയ്ക്ക ഏരെ ആരോ​ഗ്യ ​ഗുണമുള്ളതാണ്. അത്തരം ചുവന്ന പേരയ്ക്കകളിലെ ഒരിനമാണ് ജാർവി റെഡ് 1 പേരയ്ക്ക. ജപ്പാൻ പേരയ്ക്കയെപോലെ തന്നെയാണ് ഈ പേരയ്ക്കയുടെ രുചി. ജാർവി റെഡ് പേരയ്ക്ക ഉരുണ്ടതാണെങ്കിൽ ജാർവി റെഡ് 1 ന് പപ്പായ പേരയ്ക്കയുടെ ആകൃതിയാണ്. ഒരു വർഷം കൊണ്ട് തന്നെ ഇട് നൽകുന്ന തൈയാണ് ജാർവി റെഡ് 1 പേര. രാജസ്ഥാൻ ​ഗുജറത്ത് കർണ്ണാടക പോലെയുള്ള സംസ്ഥാനങ്ങളിൽ ഈ പേര ധാരാളമായി കൃഷിചെയ്യ്ത് വരുന്നുണ്ട്. ചെറിയൊരു ചെടിയിൽ തന്നെ ധാരളം പേരയ്ക്ക കായ്ക്കുമെന്നത് ഇതിന്റെ കച്ചവട സാധ്യതയും വർദ്ധിപ്പിക്കുന്നു. വളരെ കുറച്ച് കുരുക്കൾ മാത്രമേ ഈ പേരയിൽ കാണുന്നുള്ളു. പെട്ടെന്ന് തന്നെ ഫലം കായ്ക്കുന്നതിനാൽ നമ്മുടെ വീട്ടുവളപ്പിൽ ഈ പേരക്ക വളരെപ്പെട്ടെന്നാണ് സ്ഥാനം നേടിയത്.

പൊതുവേ ചുവന്ന പേരയ്ക്കയില്‍ നാരുകള്‍ ധാരാളം ഉണ്ടാകും. അതിനാല്‍ ഇവ കഴിക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയ ചുവന്ന പേരയ്ക്ക രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

വിറ്റാമിന്‍ എ, സി ധാരാളം അടങ്ങിയപേരയ്ക്ക കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ചുവന്ന പേരയ്ക്കയിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധികളുടെ ആരോഗ്യത്തിനും നല്ലതാണ്. നാരുകളാല്‍ സമ്പന്നമായ പേരയ്ക്ക കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം നിയന്ത്രിക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പേരയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് കൊളാജിന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാൻ സഹായിക്കുന്നു. തലമുടിയുടെ ആരോഗ്യത്തിനും ചുവന്ന പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest