മാമ്പഴക്കാലം ഇങ്ങെത്തി… ഇനി വിവിധഇനം മാമ്പഴങ്ങൾ പലഭാഗത്തുനിന്നായി മാർക്കറ്റിലെത്തും. എന്നാൽ രുചിയിൽ കേമനായ കാലപടി മാമ്പഴം നിങ്ങൾ രുചിച്ചിട്ടുണ്ടോ?? ഒരിക്കൽ രുചി അറിഞ്ഞാൽ പിന്നെ നിങ്ങൾ ഈ മാമ്പഴം തേടി വാങ്ങി കഴിക്കും.
ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കർണാടകയിലെ തീരദേശ പട്ടണമായ മംഗലാപുരത്ത് നിന്നുള്ള, സൂര്യപ്രകാശം നിറഞ്ഞതും സമൃദ്ധവുമായ മണ്ണിൽ നിന്നാണ് കാലാപാടി മാമ്പഴം ഉത്ഭവിക്കുന്നത്. നിരവധി ഇനം മാമ്പഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഒരു രത്നമാണ് കാലാപാടി മാമ്പഴം. പഴുക്കുമ്പോൾ ഈ ഇടത്തരം പഴത്തിന്റെ നിറം കടും പച്ചയിൽ നിന്ന് തിളക്കമുള്ള മഞ്ഞയിലേക്ക് മാറുന്നു, രുചികരമായ മധുരവും സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു സൂചനയുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
കാലാപാടി മാങ്ങയ്ക്ക് സാധാരണയായി ഒരു കഷണത്തിന് ഏകദേശം 100-200 ഗ്രാം ഭാരം വരും. കാലാപാടി മാങ്ങയുടെ ഫലം ഇടത്തരം വലിപ്പമുള്ളതും ചെറുതായി ഓവൽ ആകൃതിയിലുള്ളതുമാണ്.നീലൻ മാങ്ങയെ പോലെയും ബംഗനപള്ളി, അൽഫോൻസാ മാമ്പഴങ്ങൾ പോലെയും വിപണിയിൽ നിറഞ്ഞുനിൽക്കുന്ന ഒരിനമല്ല ഇത്. അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് ഈ മാമ്പഴത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധ്യതയില്ല. എന്നാൽ മാമ്പഴ കമ്പമുള്ളവരുടെയെല്ലാം ഇഷ്ടപ്പെട്ട ഇനമാണിത്.
മഞ്ഞയും ഓറഞ്ചും കലർന്ന പൾപ്പാണ് ഇതിനുള്ളത്. നാരില്ല.കീഴ്ഭാഗത്ത് ചെറിയൊരു കൊക്കുണ്ട്. ഒന്ന് നിരീക്ഷിച്ചാൽ ഏതൊരാൾക്കും കലാപാടി മാവും മാമ്പഴവും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.നിറയെ കായ്ക്കും എന്നതും പുഴു ശല്യം കുറവാണെന്നതും അധികം ഉയരത്തിൽ പടർന്നു പന്തലിക്കില്ല എന്നതും ഇതിൻ്റെ പ്രത്യേകതയാണ് .അതുകൊണ്ടുതന്നെ വീട്ടുമുറ്റത്ത് നടാവുന്ന നല്ലൊരു ഇനമാണ് കലാപാടി .ഇതിൻ്റെ പൾപ്പിനും തൊലിക്കും കട്ടിയുണ്ട്. എല്ലാ കാലത്തും പൂക്കൾ കാണാം എന്നാൽ സീസണിൽ മാത്രമേ കായ്ച് കിട്ടാറുള്ളൂ.
കുറേയേറെ ഹൈബ്രിഡ് ഇനങ്ങൾ കലാപാടിയിൽ നിന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഇന്ത്യയിലെമ്പാടുമുള്ള ഫാമുകളിൽ നിന്ന് വിദേശങ്ങളിൽ കയറ്റി അയക്കുന്ന ഒരു പ്രധാന ഇനം കൂടിയാണ് കലാപാടി