വെള്ളത്തിന്റെ പി.എച്ച്. നോക്കിയില്ലെങ്കില്‍ പലഅസുഖങ്ങള്‍ക്കും കാരണമാകുമെന്ന് പറഞ്ഞു കേള്‍ക്കാറില്ലേ..വെള്ളത്തിന് സാധാരണ ഏഴ് ആണ് പി.എച്ചിന്റെ അളവെങ്കില്‍ മണ്ണിലും ഏഴ് പി.എച്ച് തന്നെ ഉറപ്പാക്കി വേണം കൃഷി ചെയ്യാന്‍ .അതുകൊണ്ടാണ് പണ്ടു മുതലേ തെങ്ങിന്റെ ചുവട്ടിലും ചേനയും ചേമ്പും ഇഞ്ചിയും വാഴയുമൊക്കെ നടുമ്പോഴും കുമ്മായം ഇട്ട് മണ്ണിനെ ക്രമപ്പെടുത്തുന്നത്. പിന്നീട് അത് ഡോളമേറ്റിലേക്ക് മാറി. ഇതെല്ലാം ഇട്ടാലും മൂന്നാഴ്ച വരെ സമയമെടുക്കും മണ്ണിന്റെ പി.എച്ച് ഏഴിലേക്ക് എത്താന്‍ . അതിനൊരു എളുപ്പവഴിയാണ് പച്ചകക്കപ്പൊടി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മണ്ണിന്റെ പി.എച്ച് ക്രമപ്പെടുത്താന്‍ കക്കപ്പൊടിക്ക് കഴിയും. അതുകൊണ്ട് ചെടികളോ പഴച്ചെടികളോ നടുമ്പോള്‍ കക്കപ്പൊടി ചേര്‍ത്തു കൊടുക്കുന്നത് ഉറപ്പാക്കണം. കായല്‍ കക്കപ്പൊടിയേക്കാളും ഗുണപ്രദമാണ് ധാരാളം കാല്‍സ്യം മിനറല്‍സ് അടങ്ങിയ കടല്‍ കക്കപ്പൊടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇത് എവിടെ കിട്ടുമെന്ന് പലര്‍ക്കും അറിയില്ല. ചെടി നടുന്നതിന്റെ മുമ്പായി മണ്ണില്‍ അത്യാവശ്യമായി ചേര്‍ക്കേണ്ട രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളാണ് കക്കപ്പൊടിയും ചാണകപ്പൊടിയും. ചെറിഗാര്‍ഡന്‍ നിങ്ങള്‍ക്ക് കുറച്ചുകൂടി ജോലികള്‍ എളുപ്പമാക്കിയിരിക്കുകയാണ്. അഞ്ചുകിലോ ചാണകപ്പൊടിയും അഞ്ചുകിലോ കടല്‍കക്കപ്പൊടിയും ചേര്‍ത്ത് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ചെറിഗാര്‍ഡന്‍ ഫാമിലി അംഗങ്ങള്‍ക്കായി തയാറാക്കിയിരിക്കുകയാണ്. പുതിയ ചെടികള്‍ നടുമ്പോള്‍ മണ്ണില്‍ ചേര്‍ക്കുന്നതിനൊപ്പം നിലവിലെ ചെടികള്‍ക്കും ഈ മിശ്രിതം ഇട്ടുകൊടുത്താല്‍ ഫലം വേഗത്തില്‍ കാണാന്‍ കഴിയും. മണ്ണ് വേഗത്തില്‍ വളം വലിച്ചെടുക്കാന്‍ തയാറാകും. ചട്ടികളില്‍ ചെടികള്‍ നടുന്നവരും നട്ടിട്ടുള്ളവരും മണ്ണിന്റെ പി .എച്ച് ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. പത്തുകിലോയുടെ പാക്കറ്റിലാണ് പി,എച്ച് മിശ്രിതം തയാറാക്കിയിരിക്കുന്നത്. വേഗത്തില്‍ ഓര്‍ഡര്‍ ചെയ്ത് നമ്മുടെ മണ്ണിനെ വളമെടുക്കാന്‍ തയാറാക്കി ചെടി നടൂ..