₹0.00

No products in the cart.

Free shipping on any purchase of ₹300 or more!

contact@cherrygardenfarm.com

+91 62826 23331

₹0.00

No products in the cart.

നിങ്ങളുടെ ചെടികൾക്ക് ചെറി​ ​ഗാർഡന്റെ സംരക്ഷണം

More articles

 

ജൂണ്‍മാസത്തിലാണ് മണ്ണില്‍ ചെടികളൊക്കെ നടേണ്ടത് എന്നതാണ് പരമ്പരാഗത ചിന്താഗതികള്‍ പക്ഷേ കാലാവസ്ഥ മാറി. ഹൈബ്രിഡ് തൈകളാണ് നമ്മള്‍ ഇപ്പോള്‍ നമ്മുടെ പഴന്തോട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ നിലവില്‍ ലഭിക്കുന്ന വേനല്‍മഴയില്‍ ചെടികള്‍ നടാന്‍ പറ്റിയ സമയം ആണ്….വേരു പിടിച്ചു കിട്ടിയാല്‍ നിലവിലെ നല്ല വെയിലില്‍ നല്ല വെള്ളവും വളവും കിട്ടിയാല്‍ ചെടി തഴച്ചുവളരുന്നത് കാണാം . മഴക്കാലത്ത് നടുന്നതിനേക്കാളും വേഗത്തില്‍ വളര്‍ച്ച ചെടികള്‍ക്ക് വേനല്‍ക്കാലത്ത് നടുമ്പോള്‍ കാണാറുണ്ട്. പക്ഷേ നടുന്ന സമയത്ത് നല്ല ശ്രദ്ധ വേണം .വേരൊന്നും പൊട്ടിപ്പോകാതെ മണ്ണ് ക്രമകരിച്ച് അടിവളം കൃത്യമായികൊടുത്ത് നട്ട് നല്ല നനയും കൊടുത്താല്‍ ദിവസങ്ങള്‍ കൊണ്ട് ചെടിയുടെ വളര്‍ച്ച കാണാന്‍ കഴിയും. നിലവില്‍ തൈ വാങ്ങി വെച്ചിരിക്കുന്നവര്‍ക്കും സ്ഥലമൊരുക്കി കാത്തിരിക്കുന്നവര്‍ക്കും പറ്റിയ സമയമാണിത്. കാലാവസ്ഥ വ്യതിയാനം കൊണ്ടാകാം വേനല്‍ മഴ തുടര്‍ച്ചയായി പെയ്യുന്നുണ്ട്. .അന്തരീക്ഷത്തില്‍ എപ്പോഴും തണുപ്പ് നിലനില്‍ക്കുന്നുമുണ്ട്. ചെടി നടുമ്പോള്‍ നട്ടുച്ച സമയത്ത് നടാതിരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ നട്ടാല്‍ തന്നെ ചൂടല്‍ കൊടുത്ത് കുറച്ചു ദിവസം നേരിട്ട് വെയില്‍ ഏല്‍ക്കാതെ സംരക്ഷിക്കുക. രണ്ടു നേരമായി നന ക്രമീകരിക്കുക. ഒരു മാസത്തിലൊരിക്കല്‍ വളം ചെറിയ തോതില്‍ നല്‍കുക. ( രാസവളം നല്‍കുന്നവരെക്കുറിച്ചല്ല ) വിശ്വാസമുള്ള നഴ്‌സറിയില്‍ നിന്ന് മാത്രം തൈകള്‍ വാങ്ങുക. വഴിയരികില്‍ നിന്ന് വാങ്ങി വഞ്ചിതരാകാതിരിക്കുക. ചെടി നടാനും വളര്‍ത്താനുമുള്ള അറിവുകള്‍ ചോദിച്ചു മനസിലാക്കുക. പ്രൂണിങ് നടത്തുകയാണെങ്കില്‍ നന ഉറപ്പാക്കി മ്ാത്രം ചെയ്യുക. സാഫ് പോലുള്ള ഫംഗിസൈഡുകള്‍ ചെടി കട്ട് ചെയ്തതിന് ശേഷം നല്‍കുക. നടുമ്പോള്‍ ചെടിയില്‍ ഉള്ള കായകള്‍ പറിച്ചുമാറ്റി നടുക. ഇതെല്ലാം നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നു തോന്നിയാല്‍ സഹായിക്കാന്‍ ടീം ചെറി ഗാര്‍ഡന്‍ തയ്യാറാണ്. ചെടികള്‍ നിങ്ങളുടെ വീട്ടിലെത്തിച്ച്് ഡ്രമ്മിലാണെങ്കിലും മണ്ണിലാണെങ്കിലും കൃത്യമായി നട്ടുനല്‍കുന്നതാണ്. പിന്നീടുള്ള സംരക്ഷണത്തിനും നിങ്ങള്‍ പേടിക്കേണ്ട..ചെറിഗാര്‍ഡനെ നിങ്ങളുടെ ചെടികളെ ഏല്‍പ്പിക്കൂ…ഞങ്ങള്‍ സംരക്ഷിച്ച് കായ്പിച്ച് നിങ്ങള്‍ക്ക് നല്‍കാം. എന്തു സഹായത്തിനും ടീം ചെറിഗാര്‍ഡന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest