പോഷകസമ്പന്നമായ ഇലക്കറി വിളയാണ് പാലക്ക് അഥവാ ഇന്ത്യൻ സ്‌പിനാച്ച്. താരതമ്യേന തണുത്ത കാലാവസ്‌ഥയിൽ വളരുന്ന ശീതകാല പച്ചക്കറിവിളയാണ് പാലക്ക്. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ് ഈ ഇലക്കറിഇളംതണ്ടുകൾക്കും മൃദുവായ പച്ചയിലകൾക്കും വേണ്ടിയാണ് പാലക്കിന്റെ കൃഷി. മാംസളവും ഹരിതാഭവുമായ ഇലകൾ സലാഡുകളിൽ പച്ചയായി ചേർത്തോ വേവിച്ചു പാചകം ചെയ്‌തോ ഭക്ഷിക്കാം. പനീർ, ഉരുളകിഴങ്ങ്, കോളിഫ്‌ളർ, കോഴിയിറച്ചി, തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളിൽ രുചി കൂട്ടുന്ന ചേരുവയായും പാലക്ക് ഉപയോഗിക്കാം.
ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ് പാലക്കിന്റെ സ്‌ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്‌ഥിരഭക്ഷണം സഹായിക്കും. പ്രമേഹരോഗം കൊണ്ടു ശരീരത്തിനു സംഭവിച്ചേക്കാവുന്ന സങ്കീർണതകളെ പാലക്കു തടയും. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്‌തസമ്മർദ്ദത്തെയും കറക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്കു സ്‌ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. ഉയർന്നതോതിൽ നാരുകൾ അടങ്ങിയ ഇലക്കറിയാണ് പാലക്ക്. വൈറ്റമിൻ എ, വൈറ്റമിൻ കെ, വൈറ്റമിൻ ബി, മഗ്നീഷ്യം, കോപ്പർ, സിങ്ക്, ഫോസ്‌ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്.

അരസബോയ് 




Reviews
There are no reviews yet.